വേനല്‍ചൂടിനെ പ്രതിരോധിക്കാന്‍ തണ്ണിമത്തനോളം പോന്ന മറ്റൊരു വിഭവമില്ല. ശരീരത്തിന് ഉണര്‍വ്വേകാനും ക്ഷീണമകറ്റാനും തണ്ണിമത്തന്‍ ഉത്തമമാണ്. തണ്ണിമത്തന്‍ കൊണ്ടൊരു കോക്ക്ടെയ്ല്‍ വീട്ടില്‍ തയ്യാറാക്കിയാലോ?

സ്ത്രീപുരുഷ ഭേദമന്യേ ഏവരും ഇഷ്ടപെടുന്നതും വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതുമായ ഒരു കോക്ക്ടെയ്ല്‍ ആണിത്. ആകര്‍ഷകമായ നിറവും രുചിയും മധുരവും പാര്‍ട്ടികളിലും സല്‍ക്കാരവേളകളിലും ഇതിനെ മിന്നും താരമാക്കും… ഉറപ്പ്.

കോക്ക്ടെയ്ല്‍ വീട്ടില്‍ തയ്യാറാക്കാം

ചേരുവകള്‍;

  • തണ്ണിമത്തന്‍: രണ്ട് കപ്പ്‌
  • നാരങ്ങ ജ്യൂസ്‌: നാല് ടീസ്പൂണ്‍ (3 നാരങ്ങ പിഴിഞ്ഞത്)
  • പുതിനയില: അഞ്ചോ ആറോ ഇതളുകള്‍ (ഇഷ്ടമെങ്കില്‍ മാത്രം ചേര്‍ക്കാം)
  • പഞ്ചസാര: ആവശ്യത്തിന്
  • വോഡ്ക: കാല്‍ കപ്പ് (വോഡ്കയ്ക്ക് പകരം ടെക്വീല, റം, ജിന്‍ എന്നിവയും ഉപയോഗിക്കാം)

അലങ്കാരത്തിന്‌: തണ്ണിമത്തന്‍ ക്യൂബ്സ്, നാരങ്ങ സ്ലൈസസ്, പുതിനയില, ഐസ് ക്യൂബ്സ്Presentation1

തയ്യാറാക്കുന്ന വിധം; കുരുകളഞ്ഞ തണ്ണിമത്തന്‍ ക്യൂബ്സ്, പുതിനയില, നാരങ്ങാ നീര്, പഞ്ചസാര എന്നിവ ഉപയോഗിച്ച്  ജ്യൂസ്‌ തയ്യാറാക്കുക. ഇതിലേക്ക് വോഡ്ക/റം/ടെക്വീല നല്ലവണ്ണം യോജിപ്പിക്കുക. അതിന് ശേഷം, ഐസ് ക്യൂബ്സ് ഇട്ട ഗ്ലാസിലേക്ക് പകര്‍ത്തി തണ്ണിമത്തന്‍ ക്യൂബ്സ്, പുതിനയില, നാരങ്ങ സ്ലൈസസ് ഉപയോഗിച്ച് അലങ്കരിച്ച് വിളമ്പാം. വളരെ രുചികരമായ തണ്ണിമത്തന്‍ കോക്ക്ടെയ്ല്‍ തയ്യാറായി കഴിഞ്ഞു…

അമ്മു ആന്‍ഡ്രൂസ്.

മദ്യപാനം ആരോഗ്യത്തിന് ഹാനികരം. ഒരുവിധത്തിലും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുകയല്ല; മറിച്ച്, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗിക്കുന്ന വ്യത്യസ്തങ്ങളായ മദ്യ ഇനങ്ങളേയും കൊക്ക്ടെയ്ലുകളെയും പരിചയപ്പെടുത്തുന്ന കോളം മാത്രമാണിത്.